ചില മേഖലകളിൽ ഇപ്പോഴും അഴിമതി നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

കോഴിക്കോട്: ചില മേഖലകളിൽ ഇപ്പോഴും അഴിമതി നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥ മേഖലയിലെ അഴിമതി പരിഹരിക്കാനായിട്ടില്ല. കുറച്ച് പേർ ഇപ്പോഴും പിടിച്ചുപറിക്കാരാണ്. ഇവർ ഉദ്യോഗസ്ഥരെയാകെ ദുഷ്പേര് കേൾപ്പിക്കുന്നു. അഴിമതി അവകാശമാണെന്നാണ് ഇവരുടെ ധാരണ.

ഇടനിലക്കാർ വഴിയാണ് പലരും അഴിമതി നടത്തുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഴിമതി നടത്തുന്നവർ അതിന്‍റെ പ്രത്യാഘാതം കൂടി ഏറ്റുവാങ്ങാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.