നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
തിരുവനന്തപുരം: നിപ വൈറസില് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. സമൂഹ മാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടന്നു. നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്ക്കാര് വഹിക്കും. മാറ്റിത്താമസിപ്പിച്ചവര്ക്ക് നാളെ മുതല് സൗജന്യ കിറ്റ് നല്കുമെന്ന് പിണറായി വിജയന് പറഞ്ഞു. നിപ വൈറസ് ബാധ വിലയിരുത്താന് സര്വകക്ഷിയോഗം ചേര്ന്നു.
എന്നാല് ആരോഗ്യവകുപ്പിന് പ്രതിപക്ഷത്തിന്റെ അഭിനന്ദനം. നിപ ബാധയിലെ സര്ക്കാര് നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക പഠനം നടത്താൻ തീരുമാനം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്നാണ് പഠനം നടത്തുക. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹായത്തോടെയാകും പഠനം. വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് തീരുമാനം. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഏകോപനച്ചുമതല.
