ആലപ്പുഴ: സംസ്ഥാനത്ത് എയിഡഡ് സ്ഥാപനങ്ങളില്‍ പണം വാങ്ങിയുള്ള വിദ്യാര്‍ത്ഥി പ്രവേശനം തുടര്‍ന്നാല്‍ നടപടിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണം വാങ്ങുന്നത് ഇനിയങ്ങോട്ട് അഴിമതിയായി പരിഗണിക്കുമെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പണം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന ബോധ്യം ഉണ്ടാവണവെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു.
മുമ്പ് പൊതുവിദ്യാലയങ്ങളില്‍ പണം വാങ്ങി ആരും കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. പക്ഷേ ഇന്ന് സ്ഥിതി മാറി. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ആവര്‍ത്തിക്കാന്‍ കാരണം സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോകുന്നു എന്നതിനാലാണ്. പണം വാങ്ങുന്നത് പോലും കൊടുക്കുന്നതും തെറ്റാണെന്ന് സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
