മോദിയുടെ സമീപനം നിര്‍ഭാഗ്യകരം അതൃപ്തി പ്രകടിപ്പിച്ച് പിണറായി

തിരുവനന്തപുരം: സര്‍വ്വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിഷയത്തിലും വിശദീകരണം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ചര്‍ച്ചക്ക് സാവകാശം നല്‍കിയില്ല. ഫെഡറലിസത്തെ ശക്തിപ്പെടുത്തുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

കേന്ദ്രസഹായം ലഭിക്കാതെ സംസ്ഥാനങ്ങള്‍ക്കും, സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ കേന്ദ്രത്തിനും മുന്നോട്ട് പോകാനില്ല. അങ്ങിനെ പോകാന്‍ ശ്രമിച്ചാല്‍ അത് ഭരണഘടനാ ലംഘനമാകും. പരസ്പര സഹകരണവും വിശ്വാസവും സൗഹൃദവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഉണ്ടാകണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.