Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു

Pinarayi against Thomas Chandi
Author
First Published Nov 1, 2017, 3:27 PM IST

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിയേക്കുള്ള വഴി ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി . മുഖ്യമന്ത്രി  തോമസ് ചാണ്ടിയെ അതൃപ്തി അറിയിച്ചു .നിയമം ആരു ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് നിലപാടെന്ന് സി.പി.ഐ  വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ പിന്തുണച്ച ഇടതു മുന്നണി മന്ത്രിയുടെ വെല്ലുവിളിയോടെ കടുത്ത പ്രതിരോധത്തിലായി . വെല്ലുവിളി നടത്തിയത് ജനജാഗ്രതാ യാത്രയിലെന്നത് മുന്നണിക്ക് കൂടുതൽ ക്ഷീണമായി .. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയിൽ വിളിച്ചു വരുത്തിയാണ് വെല്ലുവിളി പ്രസംഗത്തിലുളള അതൃപ്തി  മുഖ്യമന്ര്തരി തോമസ് ചാണ്ടിയെ അറിയിച്ചത് . ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് തിങ്കളാഴ്ച ചേരുന്ന  സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റും ചര്‍ച്ച ചെയ്യും . കലക്ടറുടെ റിപ്പോര്‍ട്ടിൽമേലുള്ള നിയമോപദേശം കിട്ടിയാൽ യുക്തമായ തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ക്യാപ്റ്റനായ ജനജാഗ്രത വേദിയിൽ നടത്തിയ വെല്ലുവിളി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കി.

അതേ സമയം മുന്നണി മര്യാദയെന്ന കാരണം പറഞ്ഞ് തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സി.പി.ഐ മൗനം പാലിക്കുന്നു . റവന്യൂവകുപ്പിന്‍റെ ആവശ്യം തള്ളിയ എ.ജിക്കെതിരായ നിലപാടിൽ നിന്ന് പിന്നാക്കവും പോയി . മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാര്‍ ആരും വിഷയം ഉന്നയിച്ചതുമില്ല . അതേ സമയം അന്തസില്ലാതെ എ.ജി പ്രതികരിച്ചുവെന്ന് വിമര്‍ശനവുമായി സി.പി.ഐ  മുഖപത്രം ലേഖനമെഴുതി . ലേഖനം പാര്‍ട്ടി നിലപാടെന്ന് കാനം വിശദീകരിക്കുന്പോള്‍ അഭിഭാഷകനെ നിശ്ചയിക്കുന്നത് എ.ജിയാണെന്ന് നിയമമമന്ത്രി പ്രതികരിച്ചു.

എ.ജിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുന്നുവെന്ന് വി.എം സുധീരന്‍ വിമര്‍ശിച്ചു . മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി  കൂട്ടുപ്രതിയാണ് . തോമസ് ചാണ്ടിയുടേത് മന്ത്രി സ്റ്റൈലിലുള്ള ഗുണ്ടായിസമെന്നും സുധീരൻ ആരോപിച്ചു

 

Follow Us:
Download App:
  • android
  • ios