യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെഎം മാണിയും ഇന്ന് ചെങ്ങന്നൂരിൽ പ്രചാരണത്തിനെത്തും.
ചെങ്ങന്നൂര്‍:ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ നില്‍ക്കുന്ന ചെങ്ങന്നൂരിൽ രണ്ട് മുഖ്യമന്ത്രിമാർ ഇന്ന് പ്രചാരത്തിനെത്തും. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബും.
പിണറായി വിജയൻ അഞ്ച് പൊതുയോഗങ്ങളിൽ പ്രസംഗിക്കും. മാന്നാറിലടക്കം ആറ് പൊതുയോഗത്തിൽ പങ്കെടുക്കുന്ന ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിലെ എൻഡിയുടെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും പങ്കെടുക്കും.
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെഎം മാണിയും ഇന്ന് ചെങ്ങന്നൂരിൽ പ്രചാരണത്തിനെത്തും. ഇന്നലെ ചെങ്ങന്നൂരിൽ പ്രചരണത്തിനെത്തിയ കോൺഗ്രസ് നേതാവ് എകെ ആൻറണി ഇന്നും പൊതുയോഗങ്ങളിൽ പ്രസംഗിക്കും
