നിരവധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്‌റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. നിലവില്‍ പലയിടത്തും ഹെലികോപ്ടറില്‍ എത്തിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, പലരും ഹെലികോപ്ടറില്‍ കയറാന്‍ മടിക്കുകയാണ്. എന്നാല്‍, പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാനാണ് ഹെലികോപ്ടറെത്തുന്നതെന്നും നിര്‍ബന്ധമായും അതില്‍ കയറണമെന്നും മുഖ്യമന്ത്രി.
പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഹെലികോപ്‌റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്‌റ്ററില്‍ കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ദയവു ചെയ്‌ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്‌ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
