തിരുവനന്തപുരം: രാജ്യത്തെ ശിഥിലമാക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുമ്പോൾ ജനങ്ങൾ വലിയ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ തെക്കൻ മേഖലാ ജനജാഗ്രതയാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ എല്ലാ കാര്യത്തിലും അസഹിഷ്ണുത കാണിക്കുകയാണ്. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വർഗ്ഗീയതക്കെതിരായ സന്ദേശമാണ് ജനജാഗ്രതാ യാത്ര മുന്നോട്ട് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തെക്കൻ മേഖലാ ജാഥ നയിക്കുന്നത്.
രാജ്യത്തെ ശിഥിലമാക്കാന്‍ ബിജെപി-ആര്‍എസ്എസ് ശ്രമമെന്ന് പിണറായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
