സംസ്ഥാനത്തിന്‍റെ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിനും കാര്യമായ പങ്കുണ്ട്. ഇക്കാര്യത്തില്‍ മുന്‍പ് ചില വ്യത്യസ്തഅഭിപ്രയങ്ങള്ഉം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരേയും സന്ദര്‍ശിച്ചപ്പോള്‍ ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ റോഡ് വികസനത്തിന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വികസനകാര്യത്തില്‍ രാഷ്ട്രീയം വിഷയമല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. 

ഭരണകാര്യത്തില്‍ മോദി ശൈലി പിണറായി പിന്തുടരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ തന്നെയാണ് കേന്ദ്രസര്‍ക്കാരിനെ മുഖ്യമന്ത്രി പ്രശംസിച്ചുവെന്നതും ശ്രദ്ധേയം.