മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയില്‍. സിപിഎമ്മിന്‍റെ കട്ടപ്പന ഏരിയാകമ്മറ്റി ഓഫീസ് ഉദ്ഘാടനം അടക്കം മൂന്ന് പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷമാണ് പരിപാടികള്‍. കൊട്ടക്കന്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ സന്ദര്‍ശനം.കോണ്‍ഗ്രസും ബിജെപിയും ജോയിസ് ജോര്‍ജ്ജ് എംപിക്കെതിരെ സമരത്തിലാണ്. വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പരാമര്‍ശം നടത്തുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.