നിസ്സാരകാര്യം പറഞ്ഞ് വികസനത്തിന് തുരങ്കം വയ്ക്കുന്നവരെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ടെക്നോസിറ്റിയിലെ പുതിയ ക്യാംപസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്.
കേരളത്തിലെ സാഹചര്യം വികസനത്തിനനുകൂലമല്ലെന്നാണ് പൊതുധാരണ. ഇത് തിരുത്തി തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
150 കോടി മുതൽ മുടക്കിലാണ് ടെക്നോസിറ്റിയിൽ പുത്തൻ ക്യാംപസ് ഒരുങ്ങുന്നത്.പരമാവധി പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ക്യാംപസ് 14 മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം .
തറക്കല്ലിടൽ ചടങ്ങിന്‍റെ ഭാഗമായി സമീപ പ്രദേശത്തുള്ള മിടുക്കരായ 90 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നിർധന കുടുംബങ്ങൾക്ക് 200 സൗജന്യ ഓണക്കിറ്റുകളും വിതരണം ചെയ്തു.
