ആർഎസ് എസ്സിനെ സഹായിക്കുന്ന രീതിയിലേക്ക് ആൻറണി മാറി ആന്റണിയുടേത് പരിഭ്രാന്തിയിലുള്ള പ്രതികരണം
ചെങ്ങന്നൂര്‍: എകെ ആൻറണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആൻറണിയുടേത് പരിഭ്രാന്തിയിലുള്ള പ്രതികരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂരിൽ കോൺഗ്രസ് ദയനീയാവസ്ഥയിലായതിനാലാണ് ആന്റണി ഇത്തരം പ്രസ്താവന നടത്തുന്നത്. ചെങ്ങന്നൂരിൽ തോൽക്കുമെന്ന് ആന്റണിക്ക് പരിഭ്രാന്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ് യു, യൂത്ത് കോൺഗ്രസ് നേതാവിന്റെ മനസാണ് ഇപ്പോഴും ആൻറണിക്കെന്നും ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചപ്പോൾ കോൺഗ്രസിന്റെ അവസ്ഥ അറിയാമല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു.തങ്ങളാണ് എല്ലാ കാര്യത്തിനും നേതൃത്വം നൽകുന്നവർ എന്ന് ചിന്തിച്ചിട്ട് കാര്യമില്ലെന്നും തങ്ങൾ മസില്‍ കൂടിയവരാണെന്ന് ധരിച്ചിട്ട് കാര്യമില്ലെന്നും പിണറായി ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസ് രാജ്യത്ത് ഗതികേടിലാണെന്നും ഒരു സാധാരണക്കാരന് ഏത് കോൺഗ്രസ്സുകാരനെയാണ് വിശ്വസിക്കാനാവുകയെന്നും പിണറായി ചോദിച്ചു. ആൻറണിയുടെ കോൺഗ്രസ്സ് ബിജെപിയുമായി കള്ളക്കളി തുടങ്ങിയിട്ട് കാലം കുറേയായി.
എൽഡിഎഫിനെ തോൽപ്പിക്കാൻ കോൺഗ്രസ്സിന് വോട്ട് ചെയ്യണമെന്ന് ആർഎസ് എസ്സിനോട് ആൻറണി പറയുന്നുവെന്നും പിണറായി വിശദമാക്കി.
