തിരുവനന്തപുരം: പ്രശസ്ത ചി​ത്ര​കാ​ര​ൻ അശാ​ന്ത​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വു​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യെ​ടു​ക്കും. കാ​ട​ൻ മ​ന​സ്ഥി​തി​ക്കാ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ക​ലാ​കാ​ര​നും പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ അ​ശാ​ന്ത​ൻ എ​ന്ന ചി​ത്ര​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് ചി​ല വ​ർ​ഗീ​യ വാ​ദി​ക​ൾ ക്രൂ​ര​ത കാ​ണി​ച്ച​ത് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്. എ​റ​ണാ​കു​ളം ദ​ർ​ബാ​ർ ഹാ​ളി​ലെ ആർട്ട് ഗ്യാ​ല​റി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്ത ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നത് തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ലളിത കലാ അക്കാദമിയുടെ പരാതിയിലാണ് കേസ്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കി.

അശാന്തന്‍ ചിത്രം വരച്ചും കണ്ടും കാണിച്ചും ജീവിച്ച എറണാകുളം ദര്‍ബാര്‍ ഹാളിലെ ലളിത കലാ ആര്‍ട്ട് ഗ്യാലറിയപടെ മുറ്റത്ത് അദ്ദേഹത്തിന് യാത്രാമൊഴിയേകാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. മൃതദേഹവുമായി ദര്‍ബാര്‍ ബാളിന് സമീപത്തുള്ള ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്നത് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തടഞ്ഞത്തോടെ ആര്‍ട്ട് ഗ്യാലറിയുടെ പിന്‍വരാന്തയില്‍ അശാന്തനെ കിടത്തി. അവിടെയെത്തിയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരമര്‍പ്പിച്ച് മടങ്ങിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു ആരോപണം.