തിരുവനന്തപുരം: ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ചിത്രയെ അഭിനന്ദിച്ചത്. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. 

നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. മെഡല്‍ നേട്ടത്തോടെ ഒ.പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമായി ചിത്ര.