മാധ്യമങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കിടയിൽ ആര് ആദ്യം വാർത്ത ബ്രേക്ക് ചെയ്യുമെന്ന സ്ഥിതി വന്നാൽ മാധ്യമരംഗത്ത് പലതും നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തേതല്ല മാധ്യമരീതിയെന്ന് പറഞ്ഞ് കൊടുക്കേണ്ടത് മുതിർന്ന മാധ്യമപ്രവർത്തകരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സീനിയർ ജേർണ്ണലിസ്റ്റ് യൂണിയൻ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
