തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തം: മുഖ്യമന്ത്രി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Aug 2018, 11:50 AM IST
Pinarayi vijayan Facebook post about kerala flod
Highlights

കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകത്തോട് മുഴുവൻ അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയതായും പിണറായി വിജയന്‍ അറിയിച്ചു.

തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകത്തോട് മുഴുവൻ അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയതായും പിണറായി വിജയന്‍ അറിയിച്ചു.

കുറിപ്പ് ഇങ്ങനെ...

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകത്തോട് മുഴുവൻ അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നൽകി.

 

loader