സ്വകാര്യ നിക്ഷേപ പ്രോത്സാഹനം മുതല്‍ ലോക കേരളസഭ വരെയുള്ള കാര്യങ്ങളില്‍ ഇടതുപക്ഷ സ്വഭാവം ഇല്ലെന്ന വിമര്‍ശനവും ശക്തം.
തിരുവനന്തപുരം: ബിജെപി-സംഘപരിവാര് ശക്തികള്ക്കെതിരെയുള്ള ബദലെന്നാണ് പിണറായി സര്ക്കാരിനെ ഇന്ത്യയിലെ ഇടതു മതേതര കേന്ദ്രങ്ങള് വിശേഷിപ്പിക്കുന്നത്. സര്ക്കാര് രണ്ടുവര്ഷം പൂര്ത്തിയാക്കുമ്പോള്, ഇതൊരു ഇടതുബദല് സര്ക്കാരാണോ എന്ന ചോദ്യം പ്രസക്തമാണ്. കടുത്ത ഇടതുപക്ഷ വിശ്വാസികള് അങ്ങനെ അവകാശപ്പെടുമ്പോള്, നേരിയ ഇടതുപക്ഷ സ്വഭാവം പോലും സര്ക്കാരിന് ഇല്ലെന്ന വിമര്ശനം ശക്തമാണ്.

കേരളചരിത്രത്തില് ആദ്യമായി പാര്ട്ടിക്ക് മേല് മുഖ്യമന്ത്രിക്ക് പൂര്ണാധിപത്യം. തീരേ ദുര്ബ്ബലമായ പ്രതിപക്ഷം, ലക്ഷങ്ങള് ചിലവഴിച്ച് ഏഴ് ഉപദേശകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. വിലക്കയറ്റം, പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്ത്തനം, നെല്വയല് തണ്ണീര്ത്തട സംരക്ഷണം എന്നീ പ്രഖ്യാപിത നിലപാടുകളില് നിന്നെല്ലാം സര്ക്കാര് പിന്നോട്ട് പോയി. സ്വകാര്യ നിക്ഷേപ പ്രോത്സാഹനം മുതല് ലോക കേരളസഭ വരെയുള്ള കാര്യങ്ങളില് ഇടതുപക്ഷ സ്വഭാവം ഇല്ലെന്ന വിമര്ശനവും ശക്തം.
ഇതിനിടയിലാണ് കസ്റ്റഡി മര്ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും വിവാങ്ങളുടെ വേലിയേറ്റമുണ്ടാക്കുന്നത്. എന്നാല് ദേശീയപാത വികസനം,ഗെയില് പദ്ധതി തുടങ്ങി സര്ക്കാര് സ്വപ്ന പദ്ധതികളായ 4 മിഷന് പ്രവര്ത്തനംവരെ ചൂണ്ടിക്കാട്ടി ദീര്ഘവീക്ഷണമുള്ള സര്ക്കാര് എന്നാണ് ഇടതു കേന്ദ്രങ്ങളുടെ അവകാശവാദം.
