Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വീണ്ടും മുഖ്യമന്ത്രി

2016 ൽ സംസ്ഥാനത്താകെ 10 രാഷ്ട്രിയ കൊലപാതകങ്ങളാണ് നടന്നത്.  2017 ൽ അത് 5 ആയി കുറഞ്ഞു. വധക്കേസുകളില്‍ ബിജെപി, എസ്ഡിപിഐ,സിപിഎം പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളതെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 

pinarayi vijayan in shuhaib murder

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ചയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഷുഹൈബ് വധത്തിൽ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും . അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് നിയമമന്ത്രി കണ്ണൂരിൽ പറഞ്ഞതെന്നും സിബിഐ അന്വേഷണം നടത്താം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ലെന്നും പിണറായി വിശദീകരിച്ചു. 2016 ൽ സംസ്ഥാനത്താകെ 10 രാഷ്ട്രിയ കൊലപാതകങ്ങളാണ് നടന്നത്.  2017 ൽ അത് 5 ആയി കുറഞ്ഞു. വധക്കേസുകളില്‍ ബിജെപി, എസ്ഡിപിഐ,സിപിഎം പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളതെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 

ഷുഹൈബ് വധക്കേസ് അന്വേഷണത്തില്‍ പോലീസില്‍ നിന്ന് വിവരം ചോര്‍ന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. അത്തരമൊരു വിവരം സര്‍ക്കാരിനില്ല.  വരുന്ന വാര്‍ത്തകളെല്ലാം വിശ്വാസിച്ചാല്‍ നമ്മള്‍ കുഴപ്പത്തിലാവും. ചെന്നൈയില്‍ പോയ തന്‍റെ പ്ലേറ്റ് ലെറ്റ് കുറഞ്ഞെന്നു വരെ വാര്‍ത്ത വന്നതാണ്.

സംഘടനങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല.പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരം ഉണ്ട്അക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാവില്ല. പൊലീസ് സ്റ്റേഷനിൽ കയറി പ്രതികളെ മോചിപ്പിക്കുന്നതിന് ആരെങ്കിലും ശ്രമിച്ചാൽ നിയമപരമായി തന്നെ നേരിടും അതിന് കണ്ണൂരെന്നോ കേരളത്തിൽ എവിടെ എങ്കിലുമോ എന്ന വ്യത്യാസമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കണ്ണൂരില്‍ സിപിഎമ്മിന് ബോംബ് നിര്‍മാണ ശാലകളില്ലെന്നും പറ‍ഞ്ഞു.  കൊലപാതകങ്ങൾക്കെതിരെ നിയമം കർക്കശമാക്കാൻ നിയമ ഭേദഗതിയെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


 

Follow Us:
Download App:
  • android
  • ios