തിരുവനന്തപുരം: സർക്കാർ പ്രസ്സിൽ മുഖ്യമന്ത്രിയുടെ മിന്നൽ പരിശോധന. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പ്രസ്സും പരിസരവും മുഖ്യമന്ത്രി നടന്നു കണ്ടു. മാലിന്യ സംസ്കരണത്തിനും ആധുനിക വത്കരണത്തിനും നടപടിയെടുക്കുമെന്ന ഉറപ്പ് ജീവനക്കാർക്ക് നൽകിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

രാവിലെ പതിനൊന്നുമണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവൺമെന്റ് പ്രസ്സ് കെട്ടിടത്തിൽ എത്തിയത്. മിന്നൽ പരിശോധനയുടെ വിവരമറിഞ്ഞ്, മാധ്യമങ്ങളും സ്ഥലത്തെത്തി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അകത്ത് കടത്തിയില്ല. പുറത്ത് കാത്തുനിന്നവരോട്, പരിശോധന പൂർത്തിയായതിന് ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രിയുടെ 

പ്രസ്സിനുൾവശവും പരിസരവും നടന്നുകണ്ട മുഖ്യമന്ത്രി ഇവിടെ മൊത്തം പുരാവസ്തുക്കള്‍ ആണല്ലോ എന്നാണ് പ്രതികരിച്ചത്. കുന്നുകൂടിയ മാലിന്യനീക്കത്തിന് മുൻഗണന. കഴിയാവുന്ന വേഗം, ശാസ്ത്രീയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യമടക്കം സംസ്കരിക്കാൻ നടപടിയെടുക്കും. ഓർഡറുകൾ നൽകിയ ശേഷം തിരിച്ചെടുക്കാത്ത വകുപ്പുകൾക്കെതിരെ നടപടിയെടുക്കും.

ബൈൻഡിംഗിൽ ആധുനിക വത്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ജീവനക്കാർക്ക് നൽകിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഫയല്‍ ചിത്രം