സംസ്ഥാനത്തെ പ്രളയ പുനർനിർമ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണെന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ പുനർനിർമ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണെന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പ്രധാന മാധ്യമത്തില്‍ പ്രളയ പുനര്‍നിര്‍മാണം നിലച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് തെറ്റാണെന്നും വാര്‍ത്തയ്ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
13311 വീടുകളാണ് പൂർണമായി തകർന്നത്. ഇതില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തയ്യാറാകുന്നവരുണ്ട്. 8881 കുടുംബങ്ങള്‍ ഇങ്ങനെയുണ്ട്. ഇവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇത് പ്രകാരം 6546 പേർക്ക് ഇതിനകം ആദ്യഗഢു വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് ജനുവരി 10നകം ആദ്യഗഡു വിതരണം ചെയ്യും.
പൂർണമായി തകർന്ന 2000 വീടുകൾ സഹകരണ മേഖല നിർമിച്ചു നൽകും. ഈ നടപടികളും പുരോഗമിക്കുകയാണ്. ബാക്കിയുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ സ്പോണ്‍സര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത 1075 പേർക്ക് വീട് നഷ്ടപ്പെട്ടു.
അവർക്ക് സ്ഥലം കണ്ടെത്താനുള്ള സർക്കാർ നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. 243162 എണ്ണമാണ് ഭാഗികമായി തകര്‍ന്ന വീടുകള്‍. ഇതില്‍ 15 ശതമാനം കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 10000 രൂപ, മുപ്പത് ശതമാനം വരെ തകര്‍ന്ന വീടുകള്‍ക്ക് 60000 രൂപ എന്നിങ്ങനെ മറ്റ്പ പരിശോധനകളൊന്നുമില്ലാതെ ജനുവരി പത്തിനുള്ളില്‍ വിതരണം ചെയ്യും. ബാക്കിയുള്ളവ പരിശോധനകള്‍ക്ക് ശേഷം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
