സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്. ഇത് തകര്‍ക്കാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ കൈയ്യിലെത്തിക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് റിപ്പോര്‍ട്ട് അവതരണവും തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. മറ്റെന്നാള്‍ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. സി.പി.എം-സി.പി.ഐ പോരും, ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, എം.എം മണി ഉള്‍പ്പടെയുള്ള നേതാക്കളും പങ്കെടുക്കും.