പൊലീസ് അസോസിയേഷൻ വിവാദത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്ന് പിണറായി
തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണത്തെ പിന്തുണച്ച് മുഖ്യമന്ത്രി. ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്ന് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ പരിഹസിച്ചു. അതേ സമയം ചട്ടലംഘനമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് കാണിച്ച് ഡിജിപി അസോസിയേഷൻ നേതാക്കൾക്ക് നോട്ടീസ് നൽകി.
പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയം വിവാദമാകുമ്പോഴാണ് പിണറായിയുടെ പിന്തുണ. പൊലീസ് അസോസിയേഷനും പൊലീസും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് വിവാദം ഉണ്ടാക്കുന്നത് . സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പൊലീസ് സ് അസോസിയേഷന്റെ മുൻ ഭാരവാഹിക്കെതിരെ നടപടിക്ക് ശുപാർശ ഉണ്ടായപ്പോൾ വാദ നായകർ പ്രതികരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയും അസോസിയേഷനെ പിന്തുണച്ചു.
സമ്മേളനങ്ങളിലെ രാഷ്ട്രീയവൽക്കരണം അപകടകരമാണെന്ന് ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട് തള്ളുന്നരീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേ സമയം നിലവിലെ ഉത്തരവുകളും സർക്കുലറും ക്രോഡീകരിച്ച് ഡിജിപി അസോസിയേഷൻ നേതാക്കൾക്ക് നോട്ടീസ് നൽകി. ചട്ടലംഘനമുണ്ട്യാൽ നടപടി എന്നാണഅ മുന്നറിയിപ്പ് എങ്കിലും മുഖ്യമന്ത്രി പിന്തുണച്ച സാഹചര്യത്തിൽ ഇനി തുടർ നടപടിക്ക് സാധ്യത കുറവാണ്.
