മുണ്ടുടുത്ത മോദിയെന്ന് തന്നെ വിശേഷിപ്പിച്ച പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉല്ലേഖ് രചിച്ച പുസ്തകമാണ് പ്രകാശനം ചെയ്തത്. അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നതുകൊണ്ടാണ് ചടങ്ങിനെത്തിയതെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം: മുണ്ടുടുത്ത മോദിയെന്ന് തന്നെ വിശേഷിപ്പിച്ച പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉല്ലേഖ് രചിച്ച പുസ്തകമാണ് പ്രകാശനം ചെയ്തത്. അഭിപ്രായസ്വാതന്ത്രത്തെ മാനിക്കുന്നതുകൊണ്ടാണ് ചടങ്ങിനെത്തിയതെന്ന് പിണറായി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞതിനൊപ്പം ഉള്ളടക്കത്തെ വിമർശിച്ച് തുടക്കം. സഖാവ് പാട്യം ഗോപാലന്‍റെ മകനാണ് ഗ്രന്ഥകാരനെന്ന വാത്സല്യം കൊണ്ടാണ് ചടങ്ങിനെത്തിയത്.സിപിഎമ്മിനെ രാഷ്ട്രീയകൊലയാളികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മുകാരെ ആക്രമിച്ചത് കാണാതെയാണ് വ്യാഖ്യാനങ്ങൾ പലതും.സിപിഎമ്മിന് വാളിന്‍റെ ശക്തിവേണ്ടെന്നും ആൾബലമുണ്ടെന്നും പിണറായി പറഞ്ഞു.