ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജ്ജിതമായ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 
 
ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോയ്ക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുകയും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.