കാസര്‍കോഡ്: പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി സുപ്രീം കോടതി തന്നെയാണെന്നും പിണറായി പറഞ്ഞു.

നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. ഭരണ രംഗത്തുള്ള നിയമപരമായ കാര്യങ്ങള്‍ കോടതിയാണ് പരിശോധിക്കേണ്ടത്. വിധി അംഗീകരിക്കുന്നു. വിധിയുടെ ഒരുഭാഗമാണ് വന്നത്. ഇന്നത്തോടെ പൂര്‍ണവിധി കിട്ടി നിയമപരമായ നടപടികള്‍ എന്താണോ അത് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.