കായംകുളം: ബി.ജെ.പി ഇതുവരെ കൂട്ടിയ കോപ്പൊന്നും പോര കേരളത്തെ നേരിടാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക ജനുസുള്ള നാടാണ്. പടനയിക്കാന്‍ എത്തിയ പടനായകന്‍ ഒറ്റരാത്രിയില്‍ സ്ഥലം വിട്ടെന്നും പിണറായി പറഞ്ഞു. ഇനിയും അധിക്ഷേപിയ്ക്കണമെങ്കിലും തുടരാം. പക്ഷെ ഏതു തരം വെല്ലുവിളിയെയും നേരിടാന്‍ നാടൊന്നാകെ തയ്യാറാണ്. ഈ കാര്യത്തില്‍ കക്ഷി രാഷ്ട്രീയവും മറ്റഭിപ്രായവിത്യാസങ്ങളും ഉണ്ടെങ്കിലും അത് മാറ്റിവച്ച് നാടിനായി ഒന്നിയ്ക്കണമെന്നും അദ്ദേഹം കായംകുളത്ത് പറഞ്ഞു.