ഗവര്‍ണര്‍ പി സദാശിവത്തോടൊപ്പമാവും പിണറായി ആശുപത്രിയില്‍ എത്തുക. ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല എന്നാണ് സൂചന. ഇന്നലെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിക്ക് മുന്നില്‍ സദാസമയവും നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും തിരക്കാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുമ്പോഴും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ സമവായമില്ല. താല്‍ക്കാലിക മുഖ്യമന്ത്രി വേണമെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആവശ്യപ്പെടുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഡി.എം.കെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാട്. ജയലളിതയുടെ അഭാവത്തില്‍ സംസ്ഥാനത്തെ ഭരണ കാര്യങ്ങളില്‍ ആര് തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ഇനിയും പാര്‍ട്ടിയില്‍ സമവായമിട്ടില്ല.