മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. നാളെ അമേരിക്കയിൽ ചികിത്സക്ക് പോകുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. യാത്രാ വിവരങ്ങളും പ്രളയക്കെടുതി ദുരിതാശ്വാസ നടപടികളും മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. നാളെ അമേരിക്കയിൽ ചികിത്സക്ക് പോകുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. യാത്രാ വിവരങ്ങളും പ്രളയക്കെടുതി ദുരിതാശ്വാസ നടപടികളും മുഖ്യമന്ത്രി ഗവർണര്‍ പി.സദാശിവത്തെ ധരിപ്പിച്ചു.

കേരളത്തിനുള്ള കേന്ദ്ര സഹായമടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. മൂന്നാഴ്ചത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇതുവരെ പകരം ചുമതല ഒരു മന്ത്രിക്കും നൽകിയിട്ടില്ല.