ലോക കേരളസഭ നേരത്തെ അറിയിച്ചില്ലെന്ന് കണ്ണന്താനം; സദസിനെ കൈയടിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി

First Published 14, Jan 2018, 8:53 AM IST
Pinarayi vijayan World Kerala Sabha Alphonse Kannanthanam
Highlights

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തെക്കുറിച്ച് തന്നെ നേരത്തെ വിവരമറിയിച്ചില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അതേ വേദിയില്‍ കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ചയാണ് സമ്മേളനം അറിഞ്ഞതെന്നും അതുകൊണ്ടാണ് ഉദ്ഘാടനത്തിന് എത്താനാകാതിരുന്നതെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്. അതേ വേദിയില്‍ പിണറയി മറുപടി നല്‍കി. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചതാണോ എന്നറിയില്ല. കണ്ണന്താനത്തിന് വെള്ളിയാഴ്ച മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് ഇപ്പോഴാണ് അറിയുന്നത്. നേരത്തെ കത്തയിച്ചുവെന്നാണ് അറിയുന്നത്. അതിന് അദ്ദേഹം അയച്ച മറുപടിയും ഫയലിലുണ്ട്. ചിലപ്പോള്‍ നമുക്കൊക്കെ അങ്ങനെ സംഭവിക്കാം. ഞാന്‍ ഏറ്റ പരിപാടിയാണോ അതെന്ന് സംശയം പിന്നീട് വരും- മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്.

loader