തോമസ് ചാണ്ടി; ഉചിതമായ തീരുമാനം തക്കസമയത്തെന്ന് മുഖ്യമന്ത്രി

First Published 14, Nov 2017, 3:43 PM IST
Pinarayi Vijayans response over Thomas Chandy issue
Highlights

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഉചിതമാ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗം ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍.

തോമസ് ചാണ്ടിയുടെയുടെ പാര്‍ട്ടിയോടും കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ മനസിലാക്കിയശേഷം എന്‍സിപിയുടെ പ്രതികരണവും അറിഞ്ഞശേഷം ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

loader