ജനങ്ങളോടൊപ്പം നില്‍ക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല. അതുകൊണ്ടാണ് മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ അത് തഴച്ച് വളര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഒപ്പം നില്‍ക്കുന്നവയാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍.
സഹകരണ മേഖലയ്ക്കെതിരെയുള്ള നടപടി സാധാരണമല്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള നീക്കമാണെന്നും പിണറായി പറഞ്ഞു . സമചിത്തതയുള്ള ഭരണാധികാരി ഇത്തരം നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. സഹകരണമേഖലയെ അസ്ഥിരമാക്കുന്ന ഒന്നിനോടും യോജിപ്പില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
