തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി . എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

നിയമസഭയില്‍ ബഹളം തുടരുകയാണ്. മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിമർശനമുന്നയിക്കും മുൻപ് എങ്ങനെ വിശദീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു . കീഴ് വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. എം എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡും ബാനറുകളുമായിട്ടാണ് സഭയിലെത്തിയത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണി കേരളീയ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെതിരെ മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചു . പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചത് പൊലീസ് അറിയാതെയാണ്. അർദ്ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .