തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അടക്കമുള്ളവരെ പിടികൂടിയ പൊലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . അഭിമാനാർഹമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊച്ചിയിൽ തന്നെ പ്രതികൾ കീഴടങ്ങിയത് ജാഗ്രതക്കുറവ് കാരണമാണെന്നും പൊലീസിന്റെ കുറ്റാന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിയെ കോടതിയിൽ കയറി പിടിക്കേണ്ടിവന്നത് പോലീസിന് തികച്ചും നാണക്കേടാണെന്നും ഇത് കേരള പോലീസിനെ സംബന്ധിച്ച് ഒട്ടും അഭിമാനാർഹമായ നടപടിയല്ലെന്നും ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിലും ആവര്‍ത്തിച്ചു.
