തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവെയ്സ് വിമാനമാണ് ഗോവയിലിറക്കിയത്. പുലർച്ചെ 3.49 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം 6.40 ഓടെ ഗോവയിൽ ഇറക്കുകയായിരുന്നു. ഇറ്റാലിയൻ പൈലറ്റ് സിയോ ദിനോ ഒട്ടാവിയോയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് . മൂന്നു കുട്ടികളുൾപ്പെടെ 124 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു . വൈകിട്ട് നാലുമണിയോടെ പുതിയ വിമാനം എത്തിച്ച് യാത്രക്കാരുമായി ദോഹയ്ക്ക് തിരിച്ചു .