അഴീക്കോട് എംഎല്‍എ സ്ഥാനത്തത് നിന്നും കെ എം ഷാജിയെ അയോഗ്യമാക്കിയ വിധിക്ക് പിന്നിൽ കള്ളക്കളിയുണ്ടെന്നും പികെ ബഷീര്‍ പറഞ്ഞു. ആ കള്ളകളി ലീഗ് പുറത്ത് കൊണ്ടുവരുമെന്നും ബഷീര്‍ പ്രസ്താവിച്ചു
കാസര്‍കോട്: ശബരിമലയില്‍ യുവതീപ്രവേശനം നല്‍കി വിധി പുറപ്പെടുവിപ്പിച്ച ജഡ്ജുമാരെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായിരുന്നു പി.കെ ബഷീറിന്‍റെ പ്രസ്താവന.
അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിൽ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു. ആ കള്ളക്കളി ലീഗ് പുറത്ത് കൊണ്ടുവരുമെന്നും ബഷീര്‍ പ്രസ്താവിച്ചു. ഇന്നലെ മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു പി.കെ ബഷീറിന്‍റെ വിവാദ പരാമർശം.
