തൃശ്ശൂര്‍: എഫ്. ഐ.ആർ തയാറാക്കിയപ്പോൾ കൃഷ്ണദാസിന് രക്ഷപെടാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട് വീഴ്ച വരുത്തിയത് പഴയന്നൂരിലെ എ. എസ്. ഐ ജ്ഞാനശേഖരൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി ജിഷ്ണു കേസിന്‍റെ പശ്ചാത്തലത്തിൽ പുലർത്തേണ്ട ജാഗ്രത കാട്ടിയില്ല. 

നെഹറു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ളവരെ പ്രതിയാക്കി എഫ്. ഐ. ആർ തയാറാക്കിയപ്പോൾ ജാമ്യം ലഭിക്കുന്ന മൂന്ന് വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. പരാതിക്കാരന്‍റെ മൊഴിയിൽ തന്നെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താനുള്ള തെളിവുണ്ടെന്നിരിക്കെ ജാമ്യമുള്ള വകുപ്പ് മാത്രം ചുമത്തിയത് വീഴ്ചയാണെന്നാണ് കണ്ടെത്തൽ. 

ജിഷ്ണു കേസിന്‍റെ ആദ്യ ഘട്ട അന്വേഷണം അട്ടിമറിച്ചതും ഇതെ എ.എസ്. ഐ യാണെന്ന് ജിഷ്ണുവിന്‍റെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.