കേന്ദ്ര- കേരള സര്‍ക്കാര്‍ നിലപാടുകള്‍ ഒന്ന് എം.എം അക്ബറിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മതസ്പർഥ വളർത്തുന്ന പുസ്തകം പഠിപ്പിച്ചെന്ന കേസിൽ പ്രമുഖ മുജാഹിദ് പ്രഭാഷകനും പീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ തലവനുമായ എം.എം .അക്ബറിനെതിരായ സർക്കാർ നടപടി ഏകപക്ഷീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയം തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു

എം.എം. അക്ബറിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദേശത്ത് കഴിയുകയായിരുന്നു അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് എമിഗ്രേഷൻ അധികൃതർ പിടികൂടിയത്. കേരളപൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമായിരുന്നു നടപടി.