തിരുവനന്തപുരം: മലപ്പുറം ലോക സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭ അംഗത്വം രാജിവെച്ചു. വൈകിട്ട് സ്പീക്കറുടെ ചേമ്പറില്‍ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. ലീഗ് നിയമസഭ കക്ഷി നേതാവ് എം.കെ മുനീര്‍ അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു. കെ.എം മാണിയുടെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്നും ദേശീയ തലത്തില്‍ പുതിയ മതേതര കൂട്ടായ്മയ്ക്ക് ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.