ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം വന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ലക്നൗവിൽ നിന്നു ദില്ലിയിൽ ഇറങ്ങിയ ഇൻഡിഗോ വിമനവും, ദില്ലിയിൽ നിന്ന് പറന്നുയരാൻ ഒരുങ്ങിയിരുന്ന സ്പൈസ് ജെറ്റ് വിമാനവുമാണ് റൺവേയിൽ മുഖാമുഖം വന്നത്. എയർട്രാഫിക കൺട്രോളിൽ നിന്ന് കൃത്യമായ ആശയവിനിമയമില്ലാത്തതാണ് അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഭ്യന്തര വിമാന സർവ്വീസ് ഡയറക്ടർ ജനറൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.