കൊച്ചി:പരീക്ഷണപ്പറക്കലിനിടെ നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണ സംഭവം റേഞ്ച് ഐജി അന്വേഷിക്കും. റേഞ്ച് ഐജി പി.വിജയന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡിജിപി നല്‍കി. പറന്നുയര്‍ന്ന് വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണത് യന്ത്രതകരാര്‍ മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
വെല്ലിംഗ്ടണ്‍ ഐലന്‍റിലെ മട്ടാഞ്ചേരി വാര്‍ഫിനടുത്തുള്ള എച്ച്‌എച്ച്എ പ്ലാന്‍റിനടുത്ത് രാവിലെ 10.25 നാണ് വിമാനം തകര്‍ന്നു വീണത്. വിമാനം വീഴുന്നതിനിടെ ഒരു സംഭരണിയ്‌ക്ക് നേരിയ തകരാര്‍ പറ്റിയെങ്കിലും ഈ ടാങ്കില്‍ ഇന്ധനം ഇല്ലാതിരുന്നത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.
