11 പേര്‍ അപകടത്തില്‍ മരിച്ചു തുര്‍ക്കിയിലെ വ്യവസായിയുടെ മകളും സംഘവുമായിരുന്നു വിമാനത്തില്‍

ഷാര്‍ജ: ദുബായില്‍ നിന്ന് ബാച്ചലിര്‍ പാര്‍ട്ടി കഴിഞ്ഞ് പ്രതിശ്രുതവധുവും സംഘവും സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്ന് മരണം. ഞായറാഴ്ചയാണ് സംഭവം. തുര്‍ക്കിയിലെ പ്രമുഖ വ്യവസായി ഹുസെയ്ന്‍ ബസരന്‍റെ മകള്‍ മിനയും സംഘവും സഞ്ചരിച്ച വിമാനമാണ് തകര്‍ന്നത്. ഹുസെയ്ന്‍ ബസരന്‍റെ കമ്പിനി വിമാനത്തിലായിരുന്നു യുവതിയും സംഘവും യാത്ര ചെയ്തിരുന്നത്.പര്‍വതത്തിലിടിച്ചാണ് വിമാനം തകര്‍ന്നത്.

മിനയും എഴ് സുഹൃത്തുക്കളും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അടുത്ത മാസം നടക്കുന്ന വിവാഹത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.സുഹൃത്തുക്കളോടൊപ്പം ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കുന്നതിന്‍റെ ചിത്രങ്ങള്‍ മിന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ദുബായിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് സുഹൃത്തക്കള്‍ക്കൊപ്പമുള്ള സുന്ദര ചിത്രം പകര്‍ത്തിയത്. വിമാനം തകര്‍ന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമില്‍ മിന പോസ്റ്റ് ചെയ്ത അവസാന ഫോട്ടോക്ക് താഴെ ഏഴായിരത്തോളം കമന്‍റുകളാണ് വന്നത്.