Asianet News MalayalamAsianet News Malayalam

യാത്രയ്ക്കിടെ എഞ്ചിന്‍ നിലച്ചു; വിമാനം സാഹസികമായി റോഡിലിറക്കി

Planes Engine Fails Pilot Lands In The Middle Of Highway
Author
First Published Jan 30, 2018, 11:33 PM IST

കാലിഫോര്‍ണിയ: യാത്രയ്ക്കിടെ ആകാശത്ത് വെച്ച് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇറക്കി.  കാലിഫോര്‍ണിയയിലെ ഡെല്‍ മാര്‍ സിറ്റിയിലാണ് സംഭവം. റോഡില്‍ ആ സമയം തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല‍. ഹൈവേയില്‍ പൊതുവെ വിജനമായിരുന്നത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റും അദ്ദേഹത്തിന്റെ സുഹൃത്തും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും  പരാജയപ്പെട്ടു. ഇതോടെ വിമാനം ഹൈവേയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. 

പൊതുവെ തിരക്കുള്ള സമയമായിരുന്നെങ്കിലും വിമാനം ലാന്റ് ചെയ്യാന്‍ നേരം റോഡില്‍ ആളില്ലാതിരുന്നത് അത്ഭുതമായി തോന്നുന്നുവെന്നാണ് പിന്നീട് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. വിമാനം ഹൈവേയില്‍ അടിയന്തിര ലാന്‍ഡിങ് നടത്താനിടയായ സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

A post shared by Nick Dunner (@nickdunnerr) on Jan 28, 2018 at 8:22pm PST

Follow Us:
Download App:
  • android
  • ios