വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പശ്ചാത്തലത്തിൽ മരക്കുരിശും തോളിലേറ്റി നഗ്നയായി നിൽക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്ലേബോയ് മോഡൽ അറസ്റ്റിൽ. ബെൽജിയം മോഡൽ മരിസ പാപ്പനാണ് വത്തിക്കാനിൽ അറസ്റ്റിലായത്. സെന്റ് പീറ്റേഴ്സിന് മുന്നിൽവച്ച് എടുത്ത മറ്റൊരു ചിത്രവും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

​ന​ഗ്നയായി ബൈബിളിന്റെ മുന്നിൽ കിടക്കുന്ന ചിത്രവും മരിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ബാക്കി ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഫോട്ടോഗ്രാഫർ ജസി വാൾക്കറേയും മരിസയെയും പൊലീസ് പിടികൂടുന്നത്. അറസ്റ്റ് ചെയ്ത് പത്ത് മണിക്കൂർ കഴിഞ്ഞാണ് ഇരുവരേയും പൊലീസ് വിട്ടയച്ചത്.  
   
നേരത്തെയും ന​ഗ്നത പ്രദർശിപ്പിക്കുന്ന വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ മരിസ അറസ്റ്റിലായിട്ടുണ്ട്. ജറുസലേമിലെ വെയിലിങ് വാളിനു മുന്നിൽവച്ച് ന​ഗ്നത പ്രദർശിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തിയതിന് ഇസ്രേലിയയിൽ പ്രതിഷേധം നടന്നിരുന്നു. ഇസ്താബൂളിലെ ചരിത്രപ്രസിദ്ധമായ ഹെയ്​ഗ സോഫിയയിൽ വച്ച് ബുര്‍ഖ ധരിച്ചുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരിലും പ്രതിഷേധം ശക്തമായിരുന്നു. 2017 ല്‍ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തില്‍ ഇവര്‍ ജയിലിലായിരുന്നു. വത്തിക്കാൻ ബസലിക്കയിൽ വച്ച ജനേന്ദ്രിയം പ്രദർശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്തതിന്റെ പേരിലും മരിസ പാപ്പൻ അറസ്റ്റിലായിരുന്നു.