കാശ്മീരില്‍ പ്രചരിപ്പിക്കുന്ന വീഡിയോകളുടെ കൂട്ടത്തിലാണ് ഈ വീഡിയോ ഉള്‍കൊള്ളുന്നത് എന്ന് മൈ നേഷന്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു
ശ്രീനഗര്: എകെ 47 ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന കാശ്മീര് തീവ്രവാദികളുടെ വീഡിയോ പുറത്തുവന്നു. തങ്ങളുടെ ആശയങ്ങള് പ്രചരിപ്പിക്കാന് കാശ്മീരില് പ്രചരിപ്പിക്കുന്ന വീഡിയോകളുടെ കൂട്ടത്തിലാണ് ഈ വീഡിയോ ഉള്കൊള്ളുന്നത് എന്ന് മൈ നേഷന് വെബ് സൈറ്റ് റിപ്പോര്ട്ട് ചെയ്യുന്നു. കാശ്മീര് താഴ്വരയിലെ യുവാക്കളെ ആകര്ഷിക്കാനാണ് ഇത്തരത്തിലുള്ള വീഡിയോകള് ഇറക്കുന്നത് എന്നാണ് സുരക്ഷ ഉദ്യോഗസ്ഥര് പറയുന്നത്.
സോഫിയാനിലെ വനപ്രദേശത്താണ് ഈ തോക്ക് ക്രിക്കറ്റ് നടന്നത് എന്നാണ് സുരക്ഷ വൃത്തങ്ങള് പറയുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഉടന് നടപടികള് സ്വീകരിക്കുമെന്നാണ് സുരക്ഷ വൃത്തങ്ങള് അറിയിക്കുന്നത്. നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകള് കാശ്മീരില് പ്രചരിപ്പിച്ചിട്ടുണ്ട്.
