കെഎസ്ആർടിസി തൊഴിലാളികൾ ഇന്ന് മുതല്‍ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹർജി. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്.
കൊച്ചി: കെഎസ്ആർടിസി തൊഴിലാളികൾ ഇന്ന് മുതല്‍ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹർജി. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹർജി പരിഗണിക്കും.
സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.
