സ്വത്ത് വിവരം മറച്ചുവച്ചുവെന്ന് സജി ചെറിയാനെതിരെ ഹര്‍ജി

കൊച്ചി: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനെതിരേ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി. സജി ചെറിയാൻ ചെയർമാനായ ട്രസ്റ്റിന്റെ സ്വത്ത് വിവരം മറച്ചുവച്ച് അപൂർണ്ണ സത്യവാങ്മൂലം നൽകിയെന്നാണ് ഹർജിയിലെ ആക്ഷേപം.

സജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി തെറ്റാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പ് അനുസരിച്ച് ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സജി ചെറിയാനും ഹർജിയിൽ എതിർ കക്ഷികളാണ്. കണ്ണൂർ മട്ടന്നൂർ സ്വദേശി എകെ ഷാജി ആണ് കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.