Asianet News MalayalamAsianet News Malayalam

ആചാരലംഘനം: ശങ്കരദാസിനെ ബോര്‍ഡംഗത്വത്തില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറി  ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയിൽ ഹർജി. ചേർത്തല സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. 

plea filed in high court against devaswam board member
Author
Kerala, First Published Nov 7, 2018, 12:45 PM IST

കൊച്ചി: ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറി  ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയിൽ ഹർജി. ചേർത്തല സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. 

ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കർ ദാസ് നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റയും ലംഘനമാണിത്. 

സത്യപ്രതിജ്ഞ ലംഘനം നടത്തിയ ശങ്കർ ദാസിനെ സ്ഥാനത്തു നിന്നും ഹൈക്കോടതി പുറത്താക്കണം എന്നും ഹർജിക്കാരൻ വാദിക്കുന്നു. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കമുള്ളവരും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കരദാസ് 18ാം പടി കയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരുന്നു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ശങ്കരദാസിന്‍റെ വീഡിയോയും പുറത്തുവന്നത്. എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കരദാസ് പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios