ദില്ലി: കോടതി നടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി. മൂന്നാമതൊരാളെ ആശ്രയിക്കാതെ ജനങ്ങൾക്ക് കോടതി നടപടികൾ മനസിലാക്കാൻ സഹായിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. മുതിർന്ന അഭിഭാഷക ഇന്ദിര ജൈസിങ്ങാണ് ഹർജി നൽകിയത്.