ക്ലാസ് തുടങ്ങിയതിന്‍റെ രണ്ടാം ദിവസമാണ് വട്ടംകുളം കുറ്റിപ്പാല സ്വദേശിയായ ബേസിൽ അസീസിനെ മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചത്. ടീഷർട്ട് ധരിക്കരുതെന്നാവശ്യപ്പെട്ട് മുതിർന്ന വിദ്യാർത്ഥികളുടെ സംഘം പല തവണ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി.
പ്ലസ് വൺ കന്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ബേസിൽ അസീസ്. മർദ്ദനത്തെക്കുറിച്ച് സ്കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമാക്കേണ്ടെന്നായിരുന്നു മറുപടിയെന്നും ബേസിൽ പറഞ്ഞു. കഴുത്തിലും കൈക്കും മുറിവേറ്റ ബേസിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പോലീസ് കേസ്സെടുത്തു.