തിരുവനന്തപുരം: പോത്തന്‍കോടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കുടവൂര്‍ സ്വദേശി ജിതിന്‍ലാല്‍ (17) മരണമടഞ്ഞു. അജ്മല്‍ (17) പള്ളിനട, വിപിന്‍ (17) ശ്രീനാരായണപുരം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണിവര്‍. ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ടെമ്പോ വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.